Loading ...

Home Business

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; പവന് 25400 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് ഉണ്ടായി. പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ അന്നുതന്നെ പവന് 240 രൂപ ഇടിയുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷത്തെ മാത്രമല്ല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. വീണ്ടും സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം തുടക്കം മുതല്‍ സ്വര്‍ണ വില ഉയര്‍ന്നിരുന്നെങ്കിലും ഇന്നലെ വില കുത്തനെ ഉയരുകയായിരുന്നു. പവന് 560 രൂപ കൂടി 25120 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച്‌ 3140 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ജൂണിലെ ഏറ്റവും കുറഞ്ഞ വില പവന് 24080 രൂപയാണ്. ജൂണ്‍ മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

Related News