Loading ...

Home National

മോദിയെ കരുത്തനാക്കിയ 'ബ്രിട്ടീഷ് ഹെറാള്‍ഡ്' മലയാളി സംരംഭം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്ത 'ബ്രിട്ടിഷ് ഹെറള്‍ഡ്' വെബ്‌സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്റഫ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ നേട്ടത്തിന്റെ വാര്‍ത്ത നല്‍കുകയും സമൂഹമാധ്യമങ്ങളും കേന്ദ്രമന്ത്രിമാരുമടക്കം വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഉടമയെ സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ തിരഞ്ഞത്.
2018 ഏപ്രിലിലാണ് ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഹെറള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്ബനി സ്ഥാപിതമായത്. ഇതിന്റെ 85% ഓഹരികളും അഷ്റഫിന്റെ കൈവശമാണ്. ബാക്കി മറ്റു 4 ഓഹരിയുടമകള്‍ക്ക്.
കൊച്ചി ഹെറള്‍ഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാള്‍ഡിന്റെ ഉടമയുമായ ഇന്ത്യന്‍ വ്യവസായി എന്നതാണ് അന്‍സിഫ് അഷ്റഫിന്റെ വിശേഷണം. ബ്രിട്ടിഷ് ഹെറാള്‍ഡിന് ട്വിറ്ററില്‍ 4,000ല്‍ താഴെയും ഫെയ്‌സ്ബുക്ക് പേജില്‍ 57,000ല്‍ താഴെയും ഫോളോവേഴ്സ് ആണുള്ളത്.

Related News