Loading ...

Home National

മോദിയെ ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവെന്ന് വിശേഷിപ്പിച്ച 'ബ്രിട്ടീഷ് ഹെറാള്‍ഡി'ന്റെ ഉടമ കൊച്ചിന്‍ സ്വദേശി

ബ്രിട്ടീഷ് ഹെറാള്‍ഡിനെ കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മുഴുവനും. നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവെന്ന് കഴിഞ്ഞ ദിവസം ഈ പേരിലുള്ള വെബ്‌സൈറ്റില്‍ വാര്‍ത്ത വന്നു. ഈ വിശേഷണം എന്‍.ഡി.എ നേതാക്കളും മാധ്യമങ്ങളും ആഘോഷമാക്കുകയും ചെയ്തു. പെട്ടെന്ന് കേട്ട പേരായതു കൊണ്ടു തന്നെ ആള്‍ട്ട് ന്യൂസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി. അതില്‍ നിന്ന് മനസ്സിലായത് വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി വോട്ടെടുപ്പിലൂടെ മോദിയെ ലോക നേതാവായി തിരഞ്ഞെടുത്തുവെന്നാണ്. ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ മലയാളിയാണ്. കൊച്ചിക്കാരനായ അന്‍സിഫ് അഷ്റഫിന്റെ വെബ്സൈറ്റ് ആണിത്. കൊച്ചിന്‍ ഹെറാള്‍ഡ് എന്ന മാധ്യമസ്ഥാപനവും അഷ്റഫിനുണ്ടെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി. വിക്കിപീഡിയയിലും ഇതേ വിവരങ്ങള്‍ തന്നെയാണുള്ളത്.

Related News