Loading ...

Home USA

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തില്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും  à´¸à´‚ഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും ജീവിതപാഠങ്ങളും ബൈബിള്‍ അധിഷ്ടിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ ഈ സ്നേഹപ്രഭാഷണ വചനവിരുന്നില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി റവ.ഫാ.കൊച്ചുകോശി അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങള്‍ നല്‍കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ ഇതര സഭാവിശ്വാസികളും വന്നു പങ്കെടുക്കുവാന്‍ ബഹുമാനപ്പെട്ട കൊച്ചുകോശി അച്ചന്‍ പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

റവ. à´«à´¾. കൊച്ചുകോശി എബ്രഹാം  281 561 9147
ശ്രീ. ജോണ്‍ കെ ഫിലിപ് (പ്രകാശ്‌)  832 660 4281 / 832 744 0271 
ശ്രീ. സണ്ണി സ്റ്റീഫന്‍ 516 225 8659

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News