Loading ...

Home special dish

മത്തി കറിവേപ്പിലയില്‍ പൊതിഞ്ഞത്‌

മത്തി വറുത്തും കറി വച്ചും പീരവച്ചുമൊക്കെ കഴിച്ചിട്ടുണ്ടാവും. ഇന്ന് മത്തി കറിവേപ്പിലയില്‍ പൊതിഞ്ഞത് ഉണ്ടാക്കി നോക്കിയാലോ? ചേരുവകള്‍
മത്തി - 250 ഗ്രാം
മുളക് പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ്, - 2 ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, വിനാഗിരി - ആവശ്യത്തിന്
ചെറിയ ഉള്ളി - 15 എണ്ണം
തയ്യാറാക്കുന്ന വിധം പാകം ചെയ്യുന്ന വിധം: മത്തി വൃത്തിയാക്കിയ ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വെക്കണം. പത്തു മിനിറ്റിനുശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, വിനാഗിരി, കുരുമുളകുപൊടി, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുഴച്ചുവയ്ക്കണം. മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ പുരട്ടി കറിവേപ്പില തണ്ടോടെ നല്ല കട്ടിയില്‍ ചട്ടിയില്‍ നിരത്തി വെക്കുക. അതിനു മുകളിലേക്ക് മത്തി കുഴച്ചു വെച്ചത് ഓരോന്നായി ഇട്ട് അല്പം വെളിച്ചെണ്ണ തൂവി അതിനു മുകളില്‍ വീണ്ടും കറിവേപ്പില നിരത്തി വെക്കണം. ചെറുതീയില്‍ ഇടക്കിടെ വെളിച്ചെണ്ണതൂവി ഇളക്കിക്കൊടുത്ത് വേവിച്ചെടുക്കണം.

Related News