Loading ...

Home special dish

തുടക്കകാര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന സ്‌പൈസി ചിക്കന്‍

പാചക പഠിച്ച്‌ തുടങ്ങുന്നവര്‍ക്ക് ചിക്കന്‍ വെയ്ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് തോന്നാറുണ്ട്. ഒന്ന് ശ്രമിച്ചാല്‍ പാചകം അത്ര വശമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാം. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്‌പൈസി ചിക്കന്‍ പരിചയപെടാം ആവശ്യമായ ചേരുവകള്‍ ചിക്കന്‍ - ഒരു കിലോ
സവാള - 4 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി - 4 ടീസ്പൂണ്‍
മല്ലിപ്പൊടി - 4 ടീസ്പൂണ്‍
മസാലപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - ആവശ്യത്തിന്
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 4
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - അര കഷ്ണം
(ഇഞ്ചിയും വെളുത്തുള്ളിയും ഒന്നിച്ച്‌ ചതച്ചെടുക്കുക)
തക്കാളി - 1 (താല്പര്യമുള്ളവര്‍ക്ക് ടൊമാറ്റോ സോസ് ചേര്‍ക്കാവുന്നതാണ്)
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
ആവശ്യമായ ചേരുവകള്‍ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പൊടി, മുളക്പൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ക്കാം. ഇവയെല്ലാം ചേര്‍ന്ന് നന്നായി വഴന്നുവരുമ്ബോള്‍ അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. നന്നായി വെന്ത് ഗ്രേവി ഡ്രൈ ആകുമ്ബോള്‍ അതിലേക്ക് കുറച്ച്‌ ടൊമാറ്റോ സോസ് അല്ലെങ്കില്‍ തങ്കാളി ചേര്‍ത്ത് അഞ്ചുമിനിട്ട് തുറന്ന് വെച്ച്‌ വേവിക്കാം

Related News