Loading ...

Home sports

ഇന്ന് ലയണല്‍ മെസ്സി - ജന്മദിനം

ലയണല്‍ ആന്‍ഡ്രെസ് മെസ്സി (ജനനം ജൂണ്‍ 24, 1987 റൊസാരിയോയില്‍) ഒരു അര്‍ജെന്റീന ഫുട്ബോള്‍ താരമാണ്. അര്‍ജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനില്‍ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകള്‍ക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21 ആം വയസ്സില്‍ യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സില്‍ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലണ്‍ ഡി ഓര്‍( Ballon d'Or ) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വര്‍ഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിന്‍ഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
നന്നേ ചെറുപ്പത്തില്‍ തന്നെ മെസ്സി കളിക്കാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാര്‍സലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാര്‍സലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിര്‍ദ്ദേശിച്ചു. അതിനാല്‍ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെല്‍സ്സ് ഓള്‍ഡ് ബോയ്സ് ടീമില്‍ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. 2004-2005 സീസണില്‍ അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തില്‍ തന്നെ അദ്ദേഹം ഗോള്‍ നേടി. അങ്ങനെ ക്ലബ്ബിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ സീസണില്‍ തന്നെ ബാര്‍സലോണ ലാ ലിഗ കപ്പ് നേടി. 2006-2007 സീസണിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തില്‍ (el clásico or The Classic) ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകള്‍ നേടി. 2008-09 സീസണില്‍ അദ്ദേഹം 38 ഗോളുകള്‍ നേടി. ആ സീസണില്‍ ബാര്‍സലോണ മൂന്ന് കിരീടങ്ങള്‍ നേടിയപ്പോള്‍ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. 2009-10 സീസണില്‍ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകള്‍ നേടുകയും, ബാര്‍സലോണക്കായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുകയെന്ന ബഹുമതി റൊണാള്‍ഡോയോടൊപ്പം പങ്കിടുകയും ചെയ്തു. 2005 ലെ ഫിഫ വേള്‍ഡ് യൂത്ത് ചാമ്ബ്യന്‍ഷിപ്പില്‍ മെസ്സി ആയിരുന്നു ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. ഫൈനലില്‍ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്ബ്യന്‍ഷിപ്പില്‍ അദ്ദേഹത്തിന്റെ സമ്ബാദ്യം. അതിനുശേഷം അദ്ദേഹം അര്‍ജന്റീന ടീമിലെ സ്ഥിരം അംഗമായി. ഫിഫ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനായി അദ്ദേഹം മാറി. 2007 ലെ കോപ്പ അമേരിക്കയില്‍ രണ്ടാം സ്ഥാനക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2008 ലെ ബീജിങ്ങ് ഒളിമ്ബിക്സില്‍ ജേതാക്കളായ അര്‍ജന്റീന ടീമില്‍ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2012 ഡിസംബര്‍ 9ന് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമതികം ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡില്‍ ഗെര്‍ഡ് മുള്ളറെ (85 ഗോളുകള്‍) മറികടന്നു. 2012 ഡിസംബര്‍ 23 ന് ഒരു കലണ്ടര്‍ വര്‍ഷം 91 ഗോളുകള്‍ എന്ന സര്‍വ്വ കാല റിക്കാര്‍ഡ് സ്ഥാപിച്ചു.

Related News