Loading ...

Home National

ആ​ര്‍​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ രാ​ജി​വ​ച്ചു

മുംബൈ: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്ബത്തിക നിലപാടുകള്‍ക്ക് എതിരേ വിരാള്‍ ആചാര്യ നേരത്തെ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു.ആറുമാസം കാലാവധി തീരാന്‍ ബാക്കിയുള്ളപ്പോഴാണ് രാജി. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് രാജിവെയ്ക്കുന്നതെന്നാണ് വിശദീകരണം. വിരാള്‍ ആചാര്യയെ 2016 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ് വിഭാഗത്തിലെ അധ്യാപകനായിരുന്നു രാജിവച്ച വിരാള്‍ ആചാര്യ.

Related News