Loading ...

Home USA

ഇറാനെ ആക്രമിക്കാന്‍ പദ്ധതി അവസാന നിമിഷം ഉപേക്ഷിച്ചു ; വെളിപ്പെടുത്തലുമായി ട്രംപ്

ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുത്തെങ്കിലും അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട നടപടിയെ തുടര്‍ന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. അതേസമയം ഇറാനെ ആക്രമിക്കേണ്ടത് അനിവാര്യമാണെങ്കിലും തല്‍ക്കാലം ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് അറിയിച്ചതായി ടെഹ്‌റാന്‍ വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യം ആയുധമെടുത്ത് തയ്യാറായതാണെന്ന് ട്രംപ് പറഞ്ഞു. മൂന്നു കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. എന്നാല്‍ 150 പേര്‍ കൊല്ലപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പദ്ധതി അവസാന നിമഷം ഉപേക്ഷിച്ചെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ആളില്ലാ ഡ്രോണിനെ വെടിവച്ചിട്ടതിന് 150 മനുഷ്യരെ കൊല്ലേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് വിലയിരുത്തി. ഉപരോധം മൂലം ഇറാന്‍ ദുര്‍ബലമായി കഴിഞ്ഞെന്ന് വ്യക്തമാക്കിയ ട്രംപ് വ്യാഴാഴ്ച രാത്രി കൂടുതല്‍ ഉപരോധങ്ങള്‍ നടത്തി. അമേരിക്കയ്ക്ക് എതിരേയോ ലോകത്തിന് എതിരേയോ ആണവായുധം വികസിപ്പിക്കാന്‍ ഇറാനാകില്ലെന്നും യുഎസ് പറഞ്ഞു.

Related News