Loading ...

Home Gulf

കടുത്ത ചൂടിന് ആശ്വാസവുമായി യുഎഇയില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു

അബുദാബി: യുഎഇയുടെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു. ഷാര്‍ജയിലെ അല്‍ മദാം, നസ്‍വ, ദുബായിലെ മര്‍ഗം, ലെഹ്‍ബാബ് തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയും പൊടിക്കാറ്റും കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്..

Related News