Loading ...

Home National

നികുതി കുറച്ചിട്ടും വില കുറച്ചില്ലയോ, സൂക്ഷിക്കുക! പിഴ പത്ത് ശതമാനമായി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ന്യൂഡല്‍ഹി: നികുതി കുറച്ചിട്ടും വില കുറക്കാത്തവര്‍ക്കുള്ള പിഴ പത്ത് ശതമാനമായി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ആന്‍റി പ്രോഫിറ്റീയറിങ് അതോറിറ്റിയുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടാനും യോഗം തീരുമാനിച്ചു. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി. ലോട്ടറി നികുതി ഏകീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വാര്‍ഷിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതി ജൂണ്‍ 31ന് അവസാനിക്കാനിരിക്കെയാണ് ആഗസ്ത് 30ലേക്ക് നീട്ടിയത്. സിനിമ ഹാളുകളില്‍ ഇ ടിക്കറ്റ് നിര്‍ബന്ധമാക്കി. ഇലക്‌ട്രിക്ക് വാഹനങ്ങളുടെ നികുതി പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറക്കുന്നകാര്യത്തില്‍ തീരുമാനമായില്ല. കേന്ദ്ര സംസ്ഥാന ലോട്ടറികള്‍ക്ക് വെവ്വേറെ നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ എജിയോട് നിയമോപദേശം തേടാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

Related News