Loading ...

Home National

ഒമാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഇന്ധനവും ചരക്കുകളുമെത്തിക്കുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഒമാന്‍ കടലിടുക്കില്‍ യുദ്ധകപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ശേഷിയുള്ള ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് സുനെയ്‌ന എന്നീ രണ്ട് യുദ്ധകപ്പലുകളാണ് ഒമാന്‍ കടലിടുക്കിലേക്ക് അയക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ഇറാന്‍ അമേരിക്ക സംഘര്‍ഷം നടക്കുന്ന സാഹചര്യത്തിലാണ് കപ്പലുകള്‍ ഒമാന്‍ കടലിടുക്കിലേക്ക് തിരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വഴി കടന്നു പോയ നിരവധി കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകളെ ഈ മേഖലയിലേക്ക് അയക്കുന്നത്. യുദ്ധക്കപ്പലുകള്‍ക്കൊപ്പം നിരീക്ഷണ വിമാനങ്ങളും അയക്കാനാണ് നാവികസേനയുടെ തീരുമാനം. ഒമാന്‍ കടലിടുക്കില്‍ അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചിട്ടു എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യുദ്ധക്കപ്പലുകളെ വിന്യസിക്കാനുള്ള തീരുമാനമെടുത്തത്.

Related News