Loading ...

Home sports

ഇംഗ്ലണ്ടിനെതിരെ തുടക്കം പാളി ശ്രീലങ്ക; മൂന്ന് വിക്കറ്റുകള്‍ വീണു

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശ്രീലങ്ക കരകയറുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം ദയനിയമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 3 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. നിലവില്‍ 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ആഞ്ചലോ മാത്യൂസും കുശാല്‍ മെന്‍ഡിസ് 9 റണ്‍സുമായും ക്രീസിലുണ്ട്. ഒരു റണ്‍സെടുത്ത കരുണരത്‌നയും 2 റണ്‍സെടുത്ത കുശാല്‍ പെരേരയും 49 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് പുറത്തായത്. 2.2 ഓവറില്‍ ലങ്ക 3ന് 2 എന്ന നിലയിലായിരുന്നു. ഇവിടെ നിന്നാണ് മെന്‍ഡിസും ഫെര്‍ണാണ്ടോയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 13ാം ഓവറിലെ അവസാന പന്തിലാണ് ഫെര്‍ണാണ്ടോ പുറത്തായത്.

Related News