Loading ...

Home cinema

എന്തുകൊണ്ട് പ്രേമം? - ഡോ.കെ.എസ് ഡേവിഡ്‌

ഏതു സിനിമ എപ്പോള്‍ എങ്ങിനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് പ്രവചിക്കുവാനോ അല്ലെങ്കില്‍ സ്വീകരിക്കപ്പെടാവുന്ന സിനിമക്ക് ഒരു ഫോര്‍മുല കണ്ടെത്താനോ കഴിയും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് മലയാള സിനിമയുടെ കാര്യത്തില്‍.

സിനിമ തുടങ്ങുന്നതിനു മുന്‍പ് ജ്യോത്സ്യന്മാരെ അനേഷിച്ചു പോയി ക്യൂ നില്ക്കുന്നവരെയും സിനിമ റിലീസ് ആകുന്നതുവരെ ക്ഷേത്രങ്ങളും പള്ളികളും നിരന്തരം സന്ദര്‍ശിക്കുന്നവരെയും നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമാരംഗം പോലെ അന്ധവിശ്വാസം നിലനില്‍ക്കുന്ന മറ്റൊരു രംഗവും ഉണ്ട് എന്ന് തോന്നുന്നില്ല. 

കുറച്ചു നാളുകള്‍ക്കു മുന്‍പ് മലയാള സിനിമയുടെ ജയാപചയങ്ങളെ ചീട്ടുകള്‍ നിരത്തി നോക്കി പ്രവചിച്ചിരുന്ന ഒരു വ്യക്തി കൊച്ചിയില്‍ ഉണ്ടായിരുന്നു .അദ്ദേഹത്തിനെ ഉപദേശം കേട്ട് നിര്‍മ്മിച്ച ഒരു സിനിമ വിജയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മലയാള സിനിമ നിര്‍മ്മാതാക്കള്‍ ഇദ്ദേഹത്തെ കാണാന്‍ കാത്തുനിന്നു.

സിനിമാ നിര്‍മ്മാതാക്കളുടെ അന്ധവിശ്വാസം അതിര് കടന്നപ്പോള്‍ സിനിമക്ക് പേരിടുന്നതും, നടീ നടന്മാരെ തീരുമാനിക്കുന്നതും റിലീസ് ചെയ്യുന്ന ദിവസം തീരുമാനിക്കുന്നതും ഇദ്ദേഹമായി മാറി. പ്രീതി സമ്പാദിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് പുറമേ നടീ നടന്മാരും ഇദ്ദേഹത്തെ കാണാന്‍ എത്തിത്തുടങ്ങി. സിനിമയുടെ ഭാവി പ്രവചിക്കുന്നതിനിടയില്‍ സ്വന്തം ഭാവി കാണാന്‍ കഴിയാതെ പോയതുകൊണ്ട് ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി ആരോപണ വിധേയനായി നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം സിനിമാ പ്രവചനം നിര്‍ത്തുകയും പൊതു ജീവിതത്തില്‍നിന്നു പിന്‍ വലിയുകയും ചെയ്തു, പാടൂര്‍ പടിപ്പുരക്കോ ചീട്ടു കോരക്കോ പ്രവചിക്കാവുന്ന ഒന്നല്ല മലയാള സിനിമയുടെ ജയ പരാജയങ്ങള്‍.എന്നാണു കഴിഞ്ഞ à´…à´° നൂറ്റാണ്ടു കാലത്തെ മലയാള ചലച്ചിത്രത്തിന്റെ ചരിത്രം പഠിപ്പിക്കുന്നത് 

ആദ്യ കാല ചലച്ചിത്ര നിരൂപകന്‍ എന്നനിലയില്‍ ഇന്നും മലയാളചലചിത്രങ്ങളെ കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തി എന്നനിലയിലും മലയാളി മനസ്സിനെ സ്വാധീനിക്കുന്ന സിനിമാ ഘടകങ്ങളെയും സന്ദേശങ്ങളെയും കുറിച്ച് ഗവേക്ഷണ പഠനങ്ങള്‍ നടത്തുന്ന മാനസീക വിദഗ്ദ്ധന്‍ എന്ന നിലയിലും ഞാന്‍ ചെന്നെത്തുന്ന ചില നിഗമനങ്ങള്‍ ഉണ്ട്.

മലയാള സിനിമാ ആസ്വാദന മനസ്സുകള്‍ ചില സമയപരിധികളുടെ സ്വാധീനത്തിലാണ് പലപ്പോഴും പ്രതികരിക്കാറുള്ളത് എന്ന് തോന്നുന്നു. ഇത് എപ്പോഴും ആറേഴു കൊല്ലങ്ങളുടെ കാലയളവുള്ള വിവിധ ഘട്ടങ്ങളാണ് . കുടുംബ കഥകള്‍, കുറ്റാന്വേഷണ കഥകള്‍ സാഹസീക ചിത്രങ്ങള്‍ തമാശ പടങ്ങള്‍ കൗമാര പ്രേമ കഥകള്‍ ചരിത്ര കഥകള്‍ മുസ്ലീം കഥകള്‍ വിരളമായി വന്ന മന:ശാസ്ത്ര കഥകള്‍ പ്രമുഖ എഴുത്തുകാരുടെ ജനപ്രിയ നോവലുകളുടെ ചലച്ചിത്ര ആവിഷ്‌കാരം തുടങ്ങി അവാര്‍ഡു പടം എന്ന് പലരും വിവക്ഷിക്കുന്ന മത്സരത്തിനു വേണ്ടിമാത്രം നിര്‍മ്മിക്കുന്ന പടങ്ങള്‍ വരെയുള്ള ചിലഘട്ടങ്ങളുടെ ഒരു അദൃശ്യ ശ്രംഖല സൂക്ഷ്മ നിരീക്ഷണത്തില്‍ കണ്ടെത്താന്‍ പ്രയാസമില്ല. ഇതില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഘട്ടം ലൈംഗീകതയുടെ അതി പ്രസരമുള്ള ചിത്രങ്ങളുടെ കാലമായിരുന്നു. എന്നാല്‍ ഇന്നു അതിനു പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇന്റര്‍ നെറ്റ് സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം വ്യാപകമായതോടെ ഇതിനേക്കാള്‍ ചൂടന്‍ രംഗങ്ങള്‍ ഓഫീസിന്റെയോ വീടിന്റെയോ സ്വകാര്യതയില്‍ കാണാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ വന്നതാണ് ഇതിന്റെ കാരണം.

ഈ പറഞ്ഞതില്‍ ഒരുഘട്ടത്തില്‍ വിജയിച്ച രീതിയിലുള്ള പടങ്ങള്‍ വേറൊരുഘട്ടത്തില്‍ വിജയിക്കണം എന്നില്ല. അതുപോലെ തന്നെ ആവര്‍ത്തനങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ മലയാളി നിരാകരിക്കുകയും ചെയ്യും.

വിതരണത്തിന് ആളെകിട്ടാനില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ഇല്ലാതെ നിര്‍മ്മാതാവിന്റ ഓഫീസില്‍ കെട്ടികിടന്നിരുന്ന ഒരു പടമായിരുന്നു ശങ്കരാഭരണം. മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മലയാളികള്‍ അത് ഏറ്റുവാങ്ങി. പലരും പിന്നീട് ഇതുപോലെയുള്ള കഥകളുടെ അനുകരണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. 

പണ്ട് പ്രമുഖ നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരിച്ചിരുന്നത് ഒരേ കഥകള്‍ തന്നെ സിനിമ ആക്കികൊണ്ടാണ്. പറ്റുമെങ്കില്‍ ഒരേ ദിവസം തന്നെ റിലീസ് ചെയ്യുകയും ചെയ്യും. ഉദയയുടെയും നീലായുടെയും മാടത്തെരുവിയും,മൈനത്തരുവിയും തന്നെയാണ് ഉദാഹരണങ്ങള്‍. ആ കാലത്ത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രമാദമായ കൊല കേസ്സായിരുന്നു മറിയക്കുട്ടി കൊല കേസ്. ഒരു കത്തോലിക്ക പുരോഹിതന്‍ പ്രതിയായിരുന്നതുകൊണ്ട് ഈ സംഭവത്തിനു സാമൂഹിക പ്രസക്തി വര്‍ദ്ധിച്ചു. അതിനു കുറച്ചുനാള്‍ മുന്‍പ് നടന്ന തിരുവല്ലയിലെ ഒരു പ്രൊഫസര്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രമാദമായ അമ്മാളു കൊലക്കേസ് ഭാര്യ എന്ന പേരില്‍ സിനിമ ആക്കിയപ്പോള്‍ ഉണ്ടായ വിജയമാണ്.വീണ്ടും ഒരു കൊലക്കേസുമായി മലയാളിയുടെ മുന്നിലെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. പക്ഷെ ഭാര്യയുടെ വിജയത്തിന്റെ അടുത്തെത്താന്‍ ഇതിനു രണ്ടിനും കഴിഞ്ഞില്ല

ഡോ. എ.ടി കോവൂര്‍ എഴുതിയ മനഃ ശാസ്ത്ര സംഭവ കഥ 'പുനര്‍ജ്ജന്മം' എന്ന പേരില്‍ മഞ്ഞിലാസ് സിനിമയാക്കിയപ്പോള്‍ ആദ്യമായി നിര്‍മ്മിച്ച മന:ശാസ്ത്ര സിനിമ എന്ന നിലയില്‍ ജനം സ്വീകരിച്ചു .പിന്നീട് വന്ന മനശാസ്ത്ര കഥകളൊന്നും കാര്യമായി സ്വീകരിക്കപ്പെട്ടില്ല. കെ.ജി.ജോര്‍ജ്ജ് നിര്‍മ്മിച്ച 'സ്വപ്‌നാടനം' നല്ലൊരു മനഃശാസ്ത്ര സിനിമ ട്രീറ്റ്‌മെന്റ്‌റ് ആയിരുന്നു. പക്ഷെ അതൊരു സാമ്പത്തിക വിജയമായിരുന്നോ എന്നു സംശയമുണ്ട്. 'മണിച്ചിത്രത്താഴിനെ' മനാ:ശാസ്ത്ര സിനിമകളുടെ വിഭാഗത്തില്‍ പെടുത്താനും കഴിയില്ല
അതുപോലെതന്നെ ആദ്യ ദിവസങ്ങളില്‍ കാണികള്‍ ഇല്ലാതെ പ്രദര്‍ശനം നിര്‍ത്താന്‍ ആലോചിച്ച സിനിമയാണ് 'സല്ലാപം'. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആദ്യ ആഴ്ച്ചക്കുശേഷം à´ˆ പടം യുവാക്കളുടെ ഹരമായി മാറി. നിര്‍മ്മാതാക്കള്‍ നടത്തുന്ന പരസ്യങ്ങളോ പടത്തെകുറിച്ചു വരുന്ന നിരൂപണങ്ങളോ അല്ല പ്രേക്ഷകരെ സ്വാധീനിക്കുന്ന ഘടകം. 

കാണുന്ന സിനിമയെ നന്നായി വിലയിരുത്താന്‍ മലയാളിക്കറിയാം. ഫിലിം ഫെസ്റ്റിവലിലൂടെ ലോക സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്യു ന്നവരാണ് മലയാളികള്‍. à´ˆ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ വൈറലായി ഓടുന്ന 'പ്രേമം' എന്ന സിനിമയെയും വിലയിരുത്തേണ്ടത്. സിനിമയുടെ സാങ്കേതികയുടെ നിയാമക നിയമത്തിന്റെ ചട്ടകൂട്ടില്‍ നിന്ന് പരിശോധിച്ചാല്‍ ഒരു പക്ഷെ ഒരു നല്ല à´•à´¥ എന്നോ നല്ല സിനിമയെന്നോ പറയാവുന്ന മേന്മയൊന്നും ' പ്രേമം'എന്ന സിനിമക്ക് കാണില്ലായിരിക്കും. അത് തന്നെയാണ് പലരുടെയും വിലയിരുത്തല്‍. പക്ഷെ എന്ത് കൊണ്ട് ജനം പ്രോത്സാഹിക്കുന്നു അവിടെയാണ് മലയാളി മനസ്സിന്റെ കാണാപ്പുറങ്ങള്‍ മറഞ്ഞിരിക്കുന്നത്. 
ശക്തമായി പ്രതികരിക്കാന്‍ കഴിയുന്ന മനസ്സാണ് മലയാളിയുടെത് .അതവന്‍ മറച്ചു വെക്കാറും ഇല്ല. മലയാളി മനസ്സ് രണ്ടു തരത്തിലാണ് പ്രതികരിക്കുന്നത്.

ഒന്ന് അവന്റെ സ്ഥായി ഭാവമായ സര്‍ക്കാസം. ഹാസ്യമായി ബന്ധപെട്ട പ്രതികരണമാണ് അത്. ഹാസ്യത്തിലൂടെ അമര്‍ഷവും വിരോധവും പ്രകടിപ്പിക്കുന്ന സ്വയ സിദ്ധമായ കഴിവാണ് അത്.പണ്ട് കേരളത്തിലെ ഒരുപഞ്ചായത്തില്‍ ഒരു തെരുവിലെ ഭിക്ഷക്കാരനെ സ്ഥാനാര്‍ഥിയായി നിറുത്തി ജയിപ്പിച്ച സംഭവം ഓര്‍ക്കുക. 

അധികാര മോഹികളും അഴിമതിക്കാരും ആയ രാഷ്ര്ടീയ നേതാക്കളോടുള്ള അമര്‍ഷത്തിന്റെ പ്രതികരണമായിരുന്നു അത്. രണ്ടാമത്തേത് അകമഴിഞ്ഞ് ഒരാളെ പ്രോത്സാഹിപ്പിച്ചു മറ്റൊരാളെ ഇകഴ്ത്തി കാണിക്കുകയോ അല്ലെങ്കില്‍ അയാളോടുള്ള അമര്‍ഷം പരോക്ഷമായി പ്രകടിപ്പിക്കുകയോ ചെയ്യുക.

മലയാള സിനിമയിലെ മുതിര്‍ന്ന പുരുഷ താരങ്ങളുടെ ആധിപത്യം യുവ തലമുറയ്ക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. 65 വയസ്സും 56 വയസ്സും ഉള്ള താരങ്ങള്‍ അവരുടെ മക്കള്‍ ആകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികളുമായി പ്രേമരംഗം ആടുന്നത് യുവതലമുറയുടെ ചിന്താ ശക്തിയോടുള്ള അവഹേളനം ആയിട്ടാണ് അവര്‍ കാണുന്നത്. അതിനോടുള്ള അമര്‍ഷം രണ്ടു തരത്തില്‍ അവര്‍ കേരളത്തില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. ഒന്ന് ഒരു വിപരീത ദിശയിലുള്ള പ്രതികരണമായിരുന്നു. അതാണ് സന്തോഷു പണ്ഡിറ്റിന്റെ പടങ്ങള്‍ക്ക് നല്കിയ വരവേല്‍പ്പ്. നല്ല നടന്മാരോ നല്ല സിനിമയോ വംശനാശം വന്നു പോയി എന്ന ചിന്തയില്‍ നിന്നും ഉത്ഭവിച്ച നിരാശയുടെ വികലമായ പ്രതികരണം. രണ്ട്. 'പ്രേമം' എന്ന സിനിമയോടുള്ള വൈകാരികമായ ആഭിമുഖ്യം. സിനിമ നല്ലതോ ചീത്തയോ എന്നതല്ല അവരുടെ പ്രശ്‌നം.

തങ്ങള്‍ കാത്തിരുന്ന ഒരു നായകന്റെ രൂപ ഭാവങ്ങള്‍ ഉള്ള നിവിന്‍ പോളി എന്ന യുവാവിന്റെ മലയാള സിനിമയിലെ ഉറച്ച കാല്‍വെപ്പ്. അതാണ് ഈ ആവേശത്തിന്റെ കാതല്‍. കാലത്തിന്റെ ഈ ചുമരെഴുത്ത് മനസ്സിലാക്കി നടമാര്‍ റോളുകള്‍ തിരഞ്ഞെടുക്കുകയും യുവാക്കള്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന പ്രായത്തിലുള്ള യുവാക്കളായ നടന്മാരെ നായകരായി അവതരിപ്പിക്കുകയും ചെയ്താല്‍ മലയാള സിനിമ രക്ഷപ്പെടും.

Related News