Loading ...

Home International

മോസ്കോ വിമാനത്താവളത്തില്‍ കുടങ്ങിയ 25 ഇന്ത്യക്കാരെ നാളത്തെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും

മോസ്കോ: മോസ്കോ വിമാനത്താവളത്തില്‍ കുടങ്ങിയ 25 ഇന്ത്യക്കാരെ നാളത്തെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ മന്ത്രാലയവുമായി ബന്ധപ്പെട്ടത്.റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളായ 5 മലയാളികളടക്കം 25 ഇന്ത്യക്കാരാണ് ഇന്നലെ മോസ്കൊ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹിയിലേക്കുള്ള ഏറോഫ്ലോട്ട് വിമാനത്തില്‍ പോരേണ്ടിയിരുന്ന ഇവര്‍ രാവിലെ വിമാനത്താവളത്തിലെത്തി ലഗേജ് കയറ്റിവിടുകയും സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വിമാനത്താവളത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ അനുവദിച്ചില്ല. ലഗേജ് കയ്യിലില്ലാത്തതിനാല്‍ പലരുടെയും കൈയില്‍ മതിയായ പണവുമുണ്ടായിരുന്നില്ല. എംബസിയില്‍ വിളിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതോടെയാണ്. സംഘത്തിലെ മലയാളി വിദ്യാര്‍ത്ഥിനി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ട് സഹായം തേടിയത്. മുരളീധരന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോസ്കോയിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് നാളത്തെ വിമാനത്തില്‍ തിരിച്ചെത്താനുള്ള സൗകര്യമൊരുക്കി നല്‍കുകയായിരുന്നു.

Related News