Loading ...

Home sports

ഇന്ത്യ-വിന്‍ഡീസ് പരമ്ബരയുടെ താരത്തിളക്കം കുറയും ; കാരണമിതാണ്.

ഇംഗ്ലണ്ടില്‍ നടന്ന് കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത പരമ്ബര വെസ്റ്റിന്‍ഡീസിനെതിരെയാണ്. ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ 3 വരെ നടക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ മൂന്ന് വീതം ഏകദിന, ടി20മത്സരങ്ങളും, 2 ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ഇതില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് ടി20 പരമ്ബരയ്ക്കായാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ലോകത്തെ ഏറ്റവും മികച്ച ടി20 താരങ്ങളടങ്ങിയ വിന്‍ഡീസ് ടീമും, ഇന്ത്യയും തമ്മില്‍ ടി20 പരമ്ബരയില്‍ ഏറ്റുമുട്ടുമ്ബോള്‍ പോരാട്ടം പൊടിമാറുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി20, ഏകദിന പരമ്ബകളുടെ താരത്തിളക്കം കുറഞ്ഞേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യ-വിന്‍ഡീസ് പരമ്ബര നടക്കുന്ന അതേ സമയം തന്നെ കാനഡ ഗ്ലോബല്‍ ടി20 ലീഗും നടക്കുന്നതാണ് ഇതിന് കാരണം. വിന്‍ഡീസ് സൂപ്പര്‍ താരങ്ങളില്‍ പലരും കാനഡ ലീഗില്‍ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് അവരുടെ ഒന്നാം നമ്ബര്‍ ടീമിനെ ഇന്ത്യയ്ക്കെതിരെ അണിനിരത്തുന്നതിന് തടസമാകും. ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍, റൂതര്‍ഫോഡ് എന്നീ വിന്‍ഡീസ് താരങ്ങള്‍ ഇത്തവണ കാനഡ ടി20 ലീഗില്‍കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് പുറമേ വിന്‍ഡീസ് സൂപ്പര്‍ താരങ്ങളായ കീറണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരൈന്‍, ഡ്വെയിന്‍ ബ്രാവോ എന്നിവരേയും ടൂര്‍ണമെന്റിന്റെ ഡ്രാഫ്റ്റില്‍ നിന്ന് വിവിധ ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് കൊണ്ടു‌ തന്നെ ഈ താരങ്ങളില്ലാതെയാവും‌ വിന്‍ഡീസ് ഇന്ത്യയെ നേരിടുക. ഇത് പരമ്ബരയുടെ മൊത്തത്തിലുള്ള താരപ്പകിട്ട് കുറയ്ക്കും. ഓഗസ്റ്റ് മൂന്ന് മുതല്‍ ആറ് വരെ ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്ബരയും, എട്ട് മുതല്‍ പതിനാല്‌വരെ മൂന്ന് മത്സര ഏകദിന പരമ്ബരയും നടക്കും. ഗ്ലോബല്‍ കാനഡ ടി20 ലീഗ് നടക്കുന്നത് ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 11 വരെയാണ്. അത് കൊണ്ടു തന്നെ ഇത്തവണ ഇന്ത്യ, വിന്‍ഡീസില്‍ അവരെ നേരിടുമ്ബോള്‍ പല സൂപ്പര്‍ താരങ്ങളും വിന്‍ഡീസ് നിരയില്‍ ഉണ്ടായേക്കില്ല.

Related News