Loading ...

Home sports

കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന ജപ്പാന്‍ ഉറുഗ്വേ മത്സരം സമനിലയില്‍ അവസാനിച്ചു

ബ്രസീല്‍: ഇന്ന് നടന്ന കോപ്പ അമേരിക്ക മത്സരത്തില്‍ ജപ്പാന്‍ ഉറുഗ്വേ ആണ് നേരിട്ടത്. മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി. ജപ്പാന്റെ മികച്ച പ്രകടനമാണ് ഇന്ന് കണ്ടത്. കോജി മിയോഷി ആണ് ജപ്പാന്‍ വേണ്ടി രണ്ട് ഗോളുകളും നേടിയത്. 25,59 എന്നീ മിനുറ്റുകളിലാണ് ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടിയത്. ഉറുഗ്വേക്ക് വേണ്ടി ലൂയിസ്,ജോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഉറുഗ്വേയുടെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെയാണ് നേടിയത്. 32,66 എന്നീ മിനിറ്റുകളിലാണ് അവര്‍ ഗോള്‍ നേടിയത്. സമനിലയിലൂടെ ജപ്പാന്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനതെത്തി. ആദ്യ മത്സരത്തില്‍ ചിലിയോട് തോറ്റ ജപ്പാന്റെ മികച്ച മടങ്ങി വരവായിരുന്നു ഇന്നത്തെ മത്സരം.

Related News