Loading ...

Home National

കരിനിയമവുമായി യുപി: സര്‍വകലാശാലകളില്‍ 'രാജ്യദ്രോഹം' ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ്

ന്യൂഡല്‍ഹി
ഉത്തര്‍പ്രദേശില്‍ സ്വകാര്യ സര്‍വകലാശാലകള്‍ 'ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍' ഏര്‍പ്പെടില്ലെന്ന് മുതല്‍ സര്‍ക്കാരിന് രേഖാമൂലം ഉറപ്പുനല്‍കണം. ഇല്ലെങ്കില്‍ സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കും. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അം​ഗീകാരം നല്‍കി. വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കാനും സ്വകാര്യ സര്‍വകലാശാലകളെ വരുതിയിലാക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജൂലൈ 18ന‌് നിയമസഭയില്‍ ഓര്‍ഡിനന്‍സിനുപകരമുള്ള ബില്‍ അവതരിപ്പിക്കും.

ഓര്‍ഡിനന്‍സ‌് പാസാകുന്നതോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനാകും സ്വകാര്യ സര്‍വകലാശാലയുടെ ചുമതല. സര്‍വകലാശാലകള്‍ ഹോണററി ബിരുദം നല്‍കുന്നതിനുമുമ്ബ‌് സര്‍ക്കാരിന്റെ അനുവാദം വാങ്ങണം.ആര്‍എസ‌്‌എസ‌് ആശയം അടിച്ചേല്‍പ്പിക്കുന്നതിന‌ായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭയവും സമ്മര്‍ദവും സൃഷ‌്ടിക്കുകയാണെന്ന് കോണ്‍​ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു.

സര്‍വകലാശാലകളില്‍ കേന്ദ്ര--സംസ്ഥാന ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നത്.

Related News