Loading ...

Home Education

KEAM - പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനുളള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 13 മുതല്‍ 19 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുളളത്. ഒന്നാംഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോംപേജില്‍ ലഭ്യമാണ്. ഹോം പേജില്‍ വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്‌ എടുക്കേണ്ടതാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്ബര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് ജൂണ്‍ 21 മുതല്‍ 26 വരെ വൈകുന്നേരം അഞ്ച് മണിയ്ക്കകം അടക്കേണ്ടതാണ്. ഫീസ് ഓണ്‍ലൈന്‍ പേയ്‌മെന്റായോ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ അടയ്ക്കാം. എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങളും എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളിലെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങളുംജൂണ്‍ 27-ന് ആരംഭിക്കും. ഇവയിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂലായ്‌ നാലിനും പ്രസിദ്ധീകരിക്കും. ഹെല്‍പ്പ്ലൈന്‍ നമ്ബറുകള്‍: 0471-2332123, 2339101, 2339102, 2339103, 2339104

Related News