Loading ...

Home National

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2024നകം രണ്ട് കോടി അധിക സീറ്റുകള്‍ - രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം 2024നകം ഒന്നര ഇരട്ടികൂടി വര്‍ധിപ്പിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. സീറ്റുകളുടെ എണ്ണം ഒന്നര ഇരട്ടി വര്‍ധിപ്പിക്കുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് കോടി അധിക സീറ്റുകള്‍ വരും. ആഗോള റാങ്കില്‍ ആദ്യ 500-ല്‍ ഇടം നേടിയ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരവും അധിക സാമ്ബത്തിക സഹായവും നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍ റിസേര്‍ച്ച്‌ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും രാഷ്ട്രപതി അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സയന്‍സ് ലബോറട്ടറികളും ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി പ്രവര്‍ത്തിക്കുന്ന വിധമാകും റിസേര്‍ച്ച്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.

Related News