Loading ...

Home sports

യുവിക്കൊപ്പം കളിക്കുക മക്കല്ലവും, പൊള്ളാര്‍ഡും ; ആവേശത്തില്‍ ആരാധകര്‍.

കഴിഞ്ഞ ദിവസം നടന്ന ഗ്ലോബല്‍ കാനഡ ടി20 ലീഗിന്റെ താര ഡ്രാഫ്റ്റില്‍ നിന്ന്‌ ടൊറൊന്റോ നാഷണല്‍സ് ടീം, ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗിനെ സ്വന്തമാക്കിയിരുന്നു. ബിസിസിഐ യുടെ അനുമതി കൂടി ലഭിച്ചാല്‍ വിദേശ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി യുവി മാറും. ഈ മാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന യുവിക്ക്, വിദേശത്ത് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കുമെന്നാണ് സൂചനകള്‍. അതേ സമയം ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ യുവിയെ ടീമിലെത്തിച്ച ടൊറൊന്റോ നാഷണല്‍സ് തകര്‍പ്പന്‍ ടീമിനെയാണ് ഇത്തവണ ടൂര്‍ണമെന്റില്‍ അണിനിരത്തുന്നത്. യുവിക്ക് പുറമേ വെസ്റ്റിന്ത്യന്‍ സൂപ്പര്‍ താരം കീറണ്‍പൊള്ളാര്‍ഡ്, മുന്‍ ന്യൂസിലന്‍ഡ് താരം ബ്രെണ്ടന്‍ മക്കല്ലം, നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവുംമികച്ച പേസ് ബൗളര്‍മാരിലൊരാളായ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച്‌ ക്ലാസന്‍, നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചന്‍ എന്നിവരും ടൊറോന്റോയ്ക്ക് വേണ്ടി ഇത്തവണ ജേഴ്സിയണിയും. യുവിക്കൊപ്പം ക്രിക്കറ്റിലെ പേരുകേട്ട ഒരുപറ്റം സൂപ്പര്‍ താരങ്ങളുമടങ്ങുന്ന ടോറൊന്റോ ഇത്തവണ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളിലൊന്നാണ്. മുന്‍ ഓസീസ് താരം ജെഫ് ലോസണാണ് ടൊറോന്റോയെ പരിശീലിപ്പിക്കുന്നത്. ഗ്ലോബല്‍ കാനഡ ടി20 ലീഗിന്റെ രണ്ടാം‌ സീസണാണ് ഇക്കുറി നടക്കുന്നത്. ജൂലൈ 25 ന് ആരംഭിക്കുന്ന പോരാട്ടം ഓഗസ്റ്റ് 11 വരെ നീളും. മൊത്തം 6 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റ്, തുടര്‍ന്ന് പ്ലേ ഓഫ് എന്നിങ്ങനെ വരുന്ന രീതിയിലാണ് ടൂര്‍ണമെന്റിന്റെ മത്സരക്രമം.

Related News