Loading ...

Home sports

തോല്‍വിയിലും തലയുയര്‍ത്തി ബംഗ്ല കടുവകള്‍

ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മല്‍സരത്തില്‍ ഓസ്ട്രേലിയയോട് ബംഗ്ലദേശ് പൊരുതിത്തോറ്റു. 48 റണ്‍സിന്റെ ജയമാണ് ബംഗ്ലദേശിനെതിരെ ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 382 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 50 ഓവറില്‍ 8 വിക്കറ്റു നഷ്ടത്തില്‍ 333 റണ്‍സെടുത്തു. ബംഗ്ലദേശിനായി മുഷ്ഫിഖുര്‍ റഹീം സെഞ്ചുറി നേടി. 95 പന്തുകളില്‍നിന്നാണ് മുഷ്ഫിഖുര്‍ സെഞ്ചുറി തികച്ചത്.ഓപ്പണര്‍ തമീം ഇക്ബാല്‍ (74 പന്തില്‍ 62), മഹ്മൂദുല്ല റിയാദ് (50 പന്തില്‍ 69) എന്നിവര്‍‌ ബംഗ്ലദേശിനായി അര്‍ധസെഞ്ചുറി നേടി. സൗമ്യ സര്‍ക്കാര്‍ (8 പന്തില്‍ 10), ഷാക്കിബുല്‍ ഹസന്‍ (41 പന്തില്‍ 41), ലിറ്റന്‍ ദാസ് (17 പന്തില്‍ 20), ഷബീര്‍ റഹ്മാന്‍ (പൂജ്യം), മെഹ്ദി ഹസന്‍ (7 പന്തില്‍ 6), മഷ്റഫി മുര്‍ത്താസ (5 പന്തില്‍ 6) എന്നിങ്ങനെയാണു പുറത്തായ മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകള്‍.

Related News