Loading ...

Home Gulf

സ്കൈ​ട്രാ​ക്സ് അവാര്‍ഡ്​: വീണ്ടും അര്‍ഹതക്കുള്ള അംഗീകാരം

ദോ​ഹ: ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സി​ന്​ വീണ്ടും അര്‍ഹതക്കുള്ള അംഗീകാരം. അ​ന്താ​രാഷ്​ട്ര വ്യോ​മ​ഗ​താ​ഗ​ത റേ​റ്റിം​ഗ് ഗ്രൂ​പ്പാ​യ സ്കൈ​ട്രാ​ക്സ് ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച എ​യ​ര്‍ലൈ​നാ​യി ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സി​നെ തി​ര​ഞ്ഞെ​ടു​ത്തു. പാ​രീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് പ്ര​തി​നി​ധി​ക​ള്‍ അ​വാ​ര്‍ഡു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ഖ​ത്ത​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മി​ക​ച്ച ദി​ന​മാ​ണി​തെ​ന്ന് പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ഗ​താ​ഗ​ത ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് മ​ന്ത്രി ജാ​സിം സെ​യ്ഫ് അ​ഹ​മ്മ​ദ് അ​ല്‍സു​ലൈ​ത്തി പ​റ​ഞ്ഞു. വ്യോ​മ​യാ​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ പു​ര​സ്കാ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന സ്കൈ​ട്രാ​ക്സി​​​െന്‍റ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​ണി​തെ​ന്നും ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് അ​ക്ബ​ര്‍ അ​ല്‍ബാ​കി​ര്‍ പ​റ​ഞ്ഞു. ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​െന്‍റ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫീ​സ​ര്‍ എ​ന്‍ജി​നി​യ​ര്‍ ബാ​ദ​ര്‍ അ​ല്‍മീ​റും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന ക​മ്ബ​നി​യാ​യി അ​ഞ്ചാം പ്രാ​വ​ശ്യ​മാ​ണ് അ​വാ​ര്‍ഡ് ല​ഭി​ക്കു​ന്ന​ത്. റെ​ക്കോ​ര്‍ഡാ​ണി​ത്. 2011, 2012, 2015, 2017 വ​ര്‍ഷ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സി​ന്​ ഇ​തി​നു മു​മ്ബ് ഈ ​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്. മി​ഡി​ല്‍ ഈ​സ്റ്റി​ലെ മി​ക​ച്ച എ​യ​ര്‍ലൈ​ന്‍, ലോ​ക​ത്തെ മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ് അ​വാ​ര്‍ഡ്, ലോ​ക​ത്തെ മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ് സീ​റ്റ് എ​ന്നി​വ ഉ​ള്‍പ്പ​ടെ നാ​ലു പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് സ്കൈ​ട്രാ​ക്സി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

Related News