Loading ...

Home International

റഷ്യയില്‍ വീണ്ടും സ്റ്റാലിന്റെ പ്രതിമ ഉയര്‍ന്നു

മോസ്‌കോ > റഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരത്തില്‍ വീണ്ടും സ്റ്റാലിന്‍ ഉദിച്ചു. നാസി ജര്‍മനിക്ക് മേല്‍ സോവിയറ്റ് വിജയം ആഘോഷിക്കുന്ന മെയ് 9നാണ് ജോസഫ് സ്റ്റാലിന്റെ പ്രതിമ നോവോസിബിര്‍സ്‌കില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.2012ന് ശേഷം മാത്രം 10 സ്റ്റാലിന്‍ പ്രതിമകളാണ് റഷ്യയില്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്റ്റാലിന്റെ ജനപിന്തുണ വര്‍ധിച്ചുവരികയാണ്. 2016ലെ കണക്കെടുപ്പില്‍ 54 ശതമാനം പേരാണ് സ്റ്റാലിനെ അനുകൂലിച്ചതെങ്കില്‍ ഇന്നിപ്പോള്‍ 70% ആളുകളും സ്റ്റാലിനെ അനുകൂലിക്കുകയാണ്.

Related News