Loading ...

Home special dish

സ്വാദിഷ്ടമായ കപ്പ പുഴുങ്ങിയത് എങ്ങനെ ഉണ്ടാക്കാം

സ്വാദിഷ്ടമായ കപ്പ പുഴുങ്ങിയത് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ആദ്യമായി പച്ച കപ്പ ഒരുകിലോ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി നുറുക്കി വൃത്തിയായി കഴുകി എടുക്കുക. അടുത്തത് ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അതിലേക്കു കപ്പ ഇടുക. കപ്പ മുങ്ങിക്കിടക്കുംവിധത്തില്‍ വെള്ളം ഒഴിക്കുക. അടുപ്പില്‍ വച്ചു തിളപ്പിച്ചു ഊറ്റുക. കയ്പുള്ള കപ്പ ആണെങ്കില്‍ രണ്ടുപ്രാവശ്യം തിളപ്പിച്ചു ഊറ്റുക. വെന്തതികമാകാതെ ശ്രദ്ധിക്കുക. ശേഷം ഒരുകപ്പ് തേങ്ങ ചിരണ്ടിയത്, മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍, കറിവേപ്പില 4 ലീഫ് എന്നിവ ചേര്‍ത്തു മിക്സിയില്‍ ഒതുക്കി എടുക്കുക. വെന്ത കപ്പ വെള്ളം ഊറ്റിക്കളഞ്ഞു അടുപ്പില്‍ വക്കുക. ഒതുക്കിയ തേങ്ങ ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അടുപ്പില്‍ ഇരിക്കുന്ന കപ്പയില്‍ ഇട്ടു മൂടിവയ്ക്കുക.3 മിനുട്ട് കഴിഞ്ഞു അടുപ്പില്‍നിന്നും എടുത്ത് ചൂടോടുകൂടി നന്നായി ഇളക്കുക. കപ്പ പുഴുക്ക് റെഡി.

Related News