Loading ...

Home Education

എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന്; 26 ന് മുന്‍പ് ഫീസ് അടക്കണം

തിരുവനന്തപുരം: എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന് പുറത്ത് വരും. ഇന്ന് രാത്രി എട്ടിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. https://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അയക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്‌റ്റോഫീസ്, ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയോ അടയ്ക്കണം. ഇതിന് 21 മുതല്‍ 26 ന് ഉച്ചയ്ക്ക് മൂന്നുമണി വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമില്‍ നിന്നുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ ലഭ്യമാകില്ല.

Related News