Loading ...

Home cinema

ആന്‍ഡ് ഓസ്കാര്‍ ഗോസ് ടൂ തിയേറ്ററിലെത്താന്‍ ഇനി രണ്ട് ദിവസങ്ങള്‍

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ട്രെയിലറില്‍ ആദാമിന്റെ മകന്‍ അബു രംഗങ്ങള്‍ കണ്ടതിനു ശേഷം സലിം അഹമ്മദ് സലിം കുമാര്‍ ചിത്രമായ ആദാമിന്റെ മകന്‍ അബുവിനു വീണ്ടും റിപ്പീറ്റ് വ്യൂവേഴ്സ് യൂട്യൂബില്‍ വരുന്നുണ്ട്. ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത് പ്രേക്ഷകര്‍.മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം.സിനിമയില്‍ നിലയുറപ്പിക്കാന്‍ കഷ്ടടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത് അനു സിത്താരയാണ് നായിക. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ടൊവിനോയും അനു സിത്താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജിപാല്‍ ആണ് സംഗീതം ഒരുക്കുന്നത്. മധു അമ്ബാട്ടാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അലെന്‍സ് മീഡിയ,കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ നിര്‍മ്മിക്കുന്നത്.റിലീസിന് മുമ്ബ് തന്നെ രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങള്‍ ചിത്രം നേടിയിരുന്നു. മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ പുരസ്കാരങ്ങളാണ് നേടിയത്.

Related News