Loading ...

Home special dish

രുചികരമായ കുരുമുളകരച്ച കോഴിക്കറി തയാറാക്കാം

കുരുമുളകരച്ച കോഴിക്കറി കോഴിക്കറി പല രീതിയില്‍ വയ്ക്കാം. കുരുമുളകരച്ചു വയ്ക്കുന്ന കോഴിക്കറിക്ക് പ്രത്യേക സ്വാദാണ്.... ആവശ്യമുള്ള സാധനങ്ങള്‍ കോഴിയിറച്ചി - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)
കുരുമുളക് ചതച്ചത് - 2 ടേബിള്‍സ്പൂണ്‍
സവാള - 3 എണ്ണം നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്
തക്കാളി - ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
നാരങ്ങ നീര് - 2 ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം ചതച്ചെടുത്തത്
വെളുത്തുള്ളി - 5 അല്ലി ചതച്ചത്
കറിവേപ്പില - 2 തണ്ട്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
പെരും ജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
എണ്ണ - 4 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി എടുക്കുക. ഈ കഷണങ്ങളിലേക്ക് ചതച്ച കുരുമുളകും, മഞ്ഞള്‍പ്പൊടിയും നാരങ്ങനീരും ചേര്‍ത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക.
സവാള ബ്രൗണ്‍ നിറമായിത്തുടങ്ങുമ്ബോള്‍ തീ കുറച്ചുവച്ച്‌ ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്ബോള്‍ മാറ്റി വച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക. തക്കാളിയും പച്ചമുളകും ചേര്‍ക്കുക. കുറച്ചു നേരം ഇളക്കുക. മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി പിടിച്ച ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച്‌ വേവിക്കുക. ഇടക്ക് ഇളക്കാന്‍ മറക്കരുത്. ഇറച്ചി വെന്തു കഴിയുമ്ബോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക. ചാറു കുറുകുമ്ബോള്‍ തീ അണക്കുക

Related News