Loading ...

Home National

സോണിയാ ഗാന്ധിയുടെ ആവശ്യം രാഹുല്‍ ഗാന്ധി നിരസിച്ചു; രാജി തീരുമാനത്തില്‍ ഉറച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍

ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. ഭരണം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസിന് പക്ഷെ നേടാനായത് വെറും 52 സീറ്റുകള്‍ മാത്രമാണ്. ബജെപിയാകട്ടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച്‌ 303 സീറ്റുകളുമായി അധികാരത്തിലേത്ത് തിരിച്ചെത്തി. കനത്ത തോല്‍വിയുടെ ഉത്തരവാദിത്ത ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി രാജിക്കൊരുങ്ങിയത്.രാഹുല്‍ ഗാന്ധിയുടെ രാജി വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതൃത്വം പലതവണ രംഗത്ത് എത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ച്‌ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവാകണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയ്ക്ക് മുമ്ബില്‍ ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം അത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പകരം ആധിര്‍ രജ്ഞന്‍ ചൗധരിയെ തിരഞ്ഞെടുക്കുകയായിരുന്നു.

Related News