Loading ...

Home Gulf

വിദേശികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി കുവൈത്ത് എംപിമാര്‍; നടപ്പിലായാല്‍ ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരിക വന്‍ തിരിച്ചടി

മസ്കറ്റ്: വിദേശികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി കുവൈത്ത് എംപിമാര്‍, രാജ്യത്ത് വിദേശികളുടെ ജനസംഖ്യാനുപാതം കുവൈത്ത് പൗരന്മാരുടെ 60 ശതമാനത്തില്‍ ഒതുക്കിനിര്‍ത്തണമെന്ന് കുവൈറ്റ് എംപിമാര്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു. ജനസംഖ്യാ സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ കമ്മിറ്റി രൂപവത്കരിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. നിര്‍ദേശം നടപ്പായാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. കൂടാതെ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും അസ്തിത്വവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വിഷയമാണ് ജനസന്തുലിനാസ്ഥ എന്നതാണ് എം പിമാരുടെ പ്രധാന ആക്ഷേപം. ഇതുസംബന്ധിച്ച കരടുനിര്‍ദേശം എം.പിമാര്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു. ഒരു രാജ്യക്കാരുടെയും എണ്ണം കുവൈത്തികളുടെ 40 ശതമാനത്തില്‍ കവിയരുത്. കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിച്ച്‌ വൈവിധ്യം ഉറപ്പുവരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ ദേശികള്‍ തിങ്ങിപ്പാര്‍ക്കുന്നത് മൂലം അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റുമായി രാജ്യം കൂടുതല്‍ പണം ചെലവിടേണ്ടി വരുന്നു. കൂടുതല്‍ ആളുണ്ടാവുമ്ബോള്‍ കൂടുതല്‍ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. രാജ്യത്തിെന്‍റ ബജറ്റിനെ ഇത് ബാധിക്കുന്നു. അതിനാല്‍ പത്ത് വര്‍ഷത്തിനകം വിദേശി ജനസംഖ്യ നിശ്ചിത ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരികയും വേണമെന്ന് കരടുനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനം നടപ്പാവുകയാണെങ്കില്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നിലവില്‍ ഇന്ത്യക്കാരാണ് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം. ഏകദേശം പത്തുലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. 14 ലക്ഷമാണ് കുവൈത്തി ജനസംഖ്യ. ഒരു രാജ്യക്കാരുടെ എണ്ണം കുവൈത്തികളുടെ 40 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്ന് വന്നാല്‍ നാലുലക്ഷത്തോളം ഇന്ത്യക്കാര്‍ നാടുവിടേണ്ടി വരും

Related News