Loading ...

Home International

'വാ​യു' കൊ​ടു​ങ്കാ​റ്റ്​: ഒ​മാ​ന്‍ തീ​ര​ങ്ങ​ളി​ല്‍ കടലാക്രമണം

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ തീ​ര​ങ്ങ​ളി​ല്‍ വ​ലി​യ തി​ര​മാ​ല​ക​ള്‍ ആ​ഞ്ഞ​ടി​ച്ചു. 'വാ​യു' കൊ​ടു​ങ്കാ​റ്റി​​െന്‍റ നേ​രി​ട്ട​ല്ലാ​ത്ത ആ​ഘാ​ത​ത്തി​​െന്‍റ ഫ​ല​മാ​യാ​ണ്​ തി​ര​മാ​ല​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്​.പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​ത്തോ​ട്​ അ​ടു​ത്ത വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. തീ​ര​ത്ത്​ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ള്‍ തി​ര​യ​ടി​യി​ല്‍ മ​റി​യു​ക​യും ഒ​ഴു​ക്കി​ല്‍ പെ​ടു​ക​യും ചെ​യ്​​തു. പ​ല​യി​ട​ങ്ങ​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ ബോ​ട്ടു​ക​ള്‍ ഒ​ഴു​ക്കി​ല്‍ പെ​ടു​ന്ന​ത് ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​ത്. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​​െന്‍റ​യും നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കി ന​ട​ക്കു​ന്ന​തി​​െന്‍റ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. 'സ്വെ​ല്‍ വേ​വ്​' അ​ഥ​വാ ക​ള്ള​ക്ക​ട​ല്‍ എ​ന്ന്​ വി​ളി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ്​ ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ദ​ഗ്​​ധ​ന്‍ പ​റ​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​മാ​യി തീ​രം വി​ഴു​ങ്ങു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്​ 'സ്വെ​ല്‍ വേ​വ്'​ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന​ത്. പു​റം​ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റ്​ മൂ​ലം ഉ​ത്തേ​ജി​ത​മാ​യ ഭാ​ഗ​ത്തു​നി​ന്നാ​ണ്​ ഇ​വ എ​ത്തു​ന്ന​ത്. ഒ​ന്നി​ന്​ പു​റ​കെ ഒ​ന്നാ​യി എ​ത്തു​ന്ന ഇ​വ​ക്ക്​ ബോ​ട്ടു​ക​ളെ മ​റി​ച്ചി​ടാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും.ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ അ​റ​ബി​ക്ക​ട​ലി​​െന്‍റ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​മാ​ന്‍ ക​ട​ലി​​െന്‍റ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മ​ു​ത​ല്‍ ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍ ആ​ഞ്ഞ​ടി​ച്ച​ത്. ജ​അ്​​​ലാ​ന്‍ ബു​ആ​ലി​യി​ലെ റാ​സ​ല്‍​ഹി​ദ്ദ്​ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ ക​ട​ല്‍​വെ​ള്ളം ക​യ​റി​യ​ത്​ അ​റി​ഞ്ഞാ​ണ്​ ഉ​റ​ക്ക​മു​ണ​ര്‍​ന്ന​ത്.ഒ​ന്ന​ര മീ​റ്റ​ര്‍ മു​ത​ല്‍ ര​ണ്ട്​ മീ​റ്റ​ര്‍ വ​രെ​യാ​ണ്​ 'സ്വെ​ല്‍ വേ​വ്​' തി​ര​മാ​ല​ക​ളു​ടെ ഉ​യ​രം. ഇ​തോ​ടൊ​പ്പം വേ​ലി​യേ​റ്റ സ​മ​യം കൂ​ടി​യാ​യ​തി​നാ​ലാ​ണ്​ പ​ല​യി​ട​ങ്ങ​ളി​ലും മൂ​ന്ന്​ മീ​റ്റ​ര്‍ വ​രെ തി​ര​മാ​ല​ക​ള്‍ ആ​ഞ്ഞ​ടി​ക്കു​ക​യും വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്​​ത​ത്. തി​ങ്ക​ളാ​ഴ്​​ച​യും ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍ ഉ​ണ്ടാ​കാ​നും ക​ട​ല്‍ പ്ര​ക്ഷു​ബ്​​ധ​മാ​വാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.ഒ​ടു​വി​ലെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഒ​മാ​നി​ലെ റാ​സ​ല്‍​ഹ​ദ്ദ്​ തീ​ര​ത്തു​നി​ന്ന്​ 700 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​ധ്യ അ​റ​ബി​ക്ക​ട​ലി​ലാ​ണ്​ 'വാ​യു'​വി​​െന്‍റ സ്​​ഥാ​നം. ചു​ഴ​ലി​ക്കാ​റ്റ്​ തീ​വ്ര​ത കു​റ​ഞ്ഞ്​ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​ഭാ​ഗ​ത്ത്​ മ​ണി​ക്കൂ​റി​ല്‍ 50 മു​ത​ല്‍ 55 നോ​ട്ട്​ വ​രെ വേ​ഗ​ത്തി​ലാ​ണ്​ കാ​റ്റ്​ വീ​ശു​ന്ന​തെ​ന്നും ​േദ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്രം ഞാ​യ​റാ​ഴ്​​ച പു​റ​ത്തു​വി​ട്ട അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.വ​ട​ക്ക്, വ​ട​ക്കു​പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ ഇ​ന്ത്യ​ന്‍ തീ​ര​ത്തേ​ക്കാ​ണ്​ കാ​റ്റി​​െന്‍റ സ​ഞ്ചാ​ര​ദി​ശ. ഒ​മാ​ന്‍ തീ​ര​ത്ത്​ കാ​റ്റി​​െന്‍റ നേ​രി​ട്ടു​ള്ള ആ​ഘാ​തം അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യോ​ടെ കാ​റ്റ്​ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി തീ​രു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ക​ട​ല്‍ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും. തി​ര​മാ​ല​ക​ള്‍ ര​ണ്ട്​ മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​നി​ട​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.അ​തേ​സ​മ​യം, വ​ട​ക്ക​ന്‍ ഒ​മാ​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്​​ച ക​ടു​ത്ത ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ടു. സു​നൈ​ന​യി​ല്‍ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ 48 ഡി​ഗ്രി​യും ഇ​സ്​​കി​യി​ല്‍ 47 ഡി​ഗ്രി​യും ഫ​ഹൂ​ദി​ല്‍ 46 ഡി​ഗ്രി​യു​മാ​ണ്​ ചൂ​ട്​ ഉ​ണ്ടാ​യ​ത്. ഇ​ന്നും ഉ​യ​ര്‍​ന്ന ചൂ​ടാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​​െന്‍റ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല്‍ ഹ​ജ​ര്‍ പ​ര്‍​വ​ത​നി​ര​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്​​ഥാ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Related News