Loading ...

Home National

ഇന്ത്യന്‍ ജയം പാകിസ്ഥാനെതിരായ മറ്റൊരു വിജയകരമായ ആക്രമണം: അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം പാകിസ്ഥാനെതിരായ മറ്റൊരു വിജയകരമായ ആക്രമണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാകിസ്ഥാനെതിരായ മറ്റൊരു ആക്രമണമായിരുന്നു നടന്നതെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ പറയുന്നു. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കൊഹ്‌ലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. എന്നാല്‍ 35 ഓവറില്‍ ആറിന് 166 റണ്‍സായിരുന്നു പാകിസ്ഥാന്. ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. എന്നാല്‍ 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ. 337 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പാകിസ്ഥാന് ആദ്യം തന്നെ അടിതെറ്റി. ഇന്ത്യയുടെ സ്കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു.

Related News