Loading ...

Home National

തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യത, ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാകുന്നു. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളിലാണ് 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍പ്രക്ഷുബ്ദമായി തുടരുകയാണ്. മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും കൃഷിയും നശിച്ചു. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‌സ് സമിതി രൂപീകരിച്ചു. ജില്ലയില്‍ ഇതുവരെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നാലര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തൃശൂരില്‍ തീരമേഖലയില്‍ മഴക്കെടുതി രൂക്ഷമാണ്. ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ രണ്ടും ചാവക്കാട് താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്ബും തുറന്നു. എറിയാട്, എടവിലങ്ങു വില്ലേജുകളിലാണ് മഴക്കെടുതി രൂക്ഷം. കടലാക്രമണ ഭീതിയിലാണ് കാസര്‍കോട് ഉപ്പള മുസോടിയിലെ തീരദേശവാസികള്‍. ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 300 മീറ്ററോളം കര കടലെടുത്തു.പ്രദേശത്തെ നമസ്‌കാര പള്ളി ഭാഗികമായി ശക്തമായ തിരയില്‍ തകര്‍ന്നു .ഏഴ് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ കുറവുണ്ട്.

Related News