Loading ...

Home National

'സാമ്ബത്തികം അനുവദിക്കുന്നത് പ്രധാനമന്ത്രിയാണ്, ഞങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കും': ജഗന്‍ മോഹന്‍ റെഡ്ഡി

ന്യൂഡല്‍ഹി: താന്‍ മുഖ്യമന്ത്രിയും നരേന്ദ്ര മോദി പ്രധാനമന്ത്രിയുമായതിനാല്‍ തങ്ങള്‍ക്ക് ഇരുവര്‍ക്കും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചേ മതിയാകൂ എന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. സംസ്ഥാനത്തിന് ആവശ്യമായ സാമ്ബത്തിക സഹായം അനുവദിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അതുകൊണ്ട് തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നല്ല ബന്ധം കാത്ത് സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ജഗന്‍ മോഹന്‍ പറഞ്ഞു. താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിച്ചുണ്ടെന്നും ജഗന്‍മോഹന്‍ വെളിപ്പെടുത്തി. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജഗന്‍മോഹന്‍ ഇക്കാര്യം പറയുന്നത്. പ്രധാനമന്ത്രി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ താന്‍ സ്വീകരിക്കാന്‍ ചെന്നത് അദ്ദേഹം പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം തന്റെ സംസ്ഥാനത്തേക്ക് വരുമ്ബോള്‍ സ്വീകരിക്കേണ്ടത് താനാണെന്നും അദ്ദേഹത്തിന്റെ വരവ് ക്ഷേത്രദര്‍ശനത്തിന് വേണ്ടിയാകുമ്ബോള്‍ എന്തുകൊണ്ടും താന്‍ തന്നെയാണ് സ്വീകരിക്കാന്‍ ചെല്ലേണ്ടതെന്നും പറഞ്ഞ് ജഗന്‍ മോഹന്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഓരോ തവണ പ്രധാനമന്ത്രിയെ കാണുമ്ബോഴും താന്‍ ആന്ധ്രാ പ്രദേശിന്‌ പ്രത്യേക പദവി അനുവദിക്കുന്ന കാര്യം സൂചിപ്പിക്കുമെന്നും മോദിയെ കണ്ടപ്പോള്‍ താനത് പറഞ്ഞുവെന്നും ജഗന്‍ പറഞ്ഞു. 'താങ്കളുടെ മനസലിയും എന്ന് ഞാന്‍ കരുതുന്നുവെന്നും' താന്‍ മോദിയോട് പറഞ്ഞതായും ജഗന്‍ മോഹന്‍ സൂചിപ്പിച്ചു. എന്നാല്‍ 353 സീറ്റിന് പകരം എന്‍.ഡി.എയ്ക്ക് 250 സീറ്റുകളായിരുന്നു കിട്ടിയിരുന്നതെങ്കില്‍ കഥ മാറിയേനെ എന്നും ജഗനാ മോഹന്‍ ഒാര്‍മ്മിപ്പിച്ചു.

Related News