Loading ...

Home National

'വായു' ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് വീണ്ടും തിരിച്ചുവരുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 'വായു'വിന്റെ ദിശ മാറുന്നതായും ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 17,18 തീയതികളില്‍ ഗുജറാത്തിലെ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നും എന്നാല്‍ ശനിയാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ കുറവ് വന്നിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 8090 കിലോമീറ്റര്‍ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മണിക്കൂറില്‍ 5060 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ പോര്‍ബന്ദര്‍, ദ്വാരക ജില്ലകളില്‍ വീശും. പിന്നീട് വേഗത കുറഞ്ഞ് 3040 കി. മീ വേഗതയില്‍ സോമനാഥ്, ജുനാഗഢ് എന്നിവിടങ്ങളില്‍ വീശും. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് തിരിയുമെന്നും കാലാവസ്ഥാ നീരീക്ഷണ വിഭാഗം പറയുന്നു. പിന്നീട് ക്രമേണ കാറ്റിന്റ വേഗത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘങ്ങള്‍ തയ്യാറാണ്. തീരദേശത്തു നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് തീരപ്രദേശത്ത് കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.

Related News