Loading ...

Home Gulf

യു എ ഇ ടോളറന്‍സ് ഇയര്‍ ന്റെ ഭാഗമായി ദുബൈ ജ'അഫ്രിയ എന്‍ഡോവ്മെന്റ് ചാരിറ്റബിള്‍ കൗണ്‍സില്‍ പരിപാടി സംഘടിപ്പിച്ചു

ദുബൈ : യു എ ഇ ടോളറന്‍സ് ഇയര്‍ ന്റെ ഭാഗമായി ദുബൈ ജ'അഫ്രിയ എന്‍ഡോവ്മെന്റ് ചാരിറ്റബിള്‍ കൗണ്‍സില്‍ പരിപാടി സംഘടിപ്പിച്ചു . പരിപാടിയില്‍ ചെയര്‍മാന്‍ ഇസ്മായില്‍ അല്‍ അബ്ബാസ്, വൈസ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഷവാബ് , മുനീര്‍ അല്‍റഹ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഷേഖ് ഇബ്രാഹിം അല്‍ ഹവയുടെ പ്രഭാഷണം അടങ്ങിയിരുന്നു.ദുബായിലെ ജഅഫരിയാ എന്‍ഡോവ്മെന്‍റ് ചാരിറ്റബിള്‍ കൗണ്‍സില്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ദുബായിലെ ജഅഫരിയാ എന്‍ഡോവ്മെന്‍റ് ചാരിറ്റബിള്‍ കൗണ്‍സില്‍ ബില്‍ഡിംഗിനു പുറത്ത് ചടങ്ങില്‍ പങ്കെടുത്തവര്‍ സഹിഷ്ണുതയുടെയും സന്തോഷത്തിന്റെയും പ്രതീകമായി ഒരു മരം നട്ടുപിടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത ദുബൈ കെഎംസിസി ക്കുള്ള ഉപഹാരം ചെയര്‍മാന്‍ ഇസ്മായില്‍ അല്‍ അബ്ബാസ് ല്‍ നിന്നും പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റില്‍ സ്വീകരിച്ചു .

Related News