Loading ...

Home International

ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ ചൈനീസ് പ്രസിഡന്റ്‌

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച്‌ ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി ജിന്‍പങ്ങിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും അദ്ദേഹം തന്റെ സമ്മതം അറിയിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഈ വര്‍ഷം തന്നെ ഉണ്ടാകും. ഉടന്‍ തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ആദ്യത്തെ അനൗദ്യോഗിക ഉച്ചകോടി നടന്നത്. ഇത് വലിയ വിജയമായിരുന്നു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ടച നടത്തിയത്. ഉച്ചകോടിക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്റ് അദ്ദേഹം ജീന്‍ബെകോവുമായി ചര്‍ച്ച നടത്തും.

Related News