Loading ...

Home International

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ബിഷ്‌കെക്ക്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിനു പിന്നാലെ, ഭീകരവാദം തുടച്ചുനീക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായ് ഉച്ചകോടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. എന്നാല്‍ ഉച്ചകോടിക്കിടെ, ഇരുവരും സംസാരിക്കാനോ, അഭിവാദ്യം ചെയ്യാനോ തയ്യാറായിട്ടില്ല. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് രാജ്യാന്തര ചര്‍ച്ചയിലൂടെ പരിഹാരണം കാണണമെന്നും മോദിയുടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഉച്ചകോടി വേദിയില്‍ തന്നെ തുടക്കം കുറിക്കാമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍, കേവലം ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പിന്നാലെ വേദിയെ അഭിസംബോധനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പോരാടണമെന്നും മോദി പറഞ്ഞു. ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താന്റെ പേരു പരാമര്‍ശിക്കാതെയാണ് മോദിയുടെ വിമര്‍ശനം. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ബിഷ്‌കെകില്‍ എത്തിയത്. ചൈന നേതൃത്വം വഹിക്കുന്ന 8 രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹായി ഉച്ചകോടി ഇന്ത്യയും പാകിസ്താനും അംഗങ്ങളാകുന്നത് 2017 ലാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി ചൈനിസ് പ്രസിഡന്റ് ഷി ജിങ്പിങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ ഇരു നേതാക്കളെയും പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

Related News