Loading ...

Home Gulf

എണ്ണക്കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം : രാജാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു

ദുബായ് ∙ മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള എണ്ണ കയറ്റുമതിയില്‍ ആശങ്ക നിറഞ്ഞതോടെ ഇന്ധനവില്‍പനയില്‍ നാലു ശതമാനത്തിന്റെ വര്‍ധന. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് എണ്ണവിലയേറിയതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്- ഇറാന്‍ സംഘര്‍ഷം ശക്തമാകുമെന്ന ഭീതി പരന്നതോടെ എണ്ണവില 4.5% വര്‍ധന രേഖപ്പെടുത്തിയതായി 'ദ് ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രെന്‍ഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയില്‍ 4% വില വര്‍ധിച്ച്‌ ബാരലിന് 53.25 ഡോളറിലെത്തി. ഇനിയും ആക്രമണം തുടര്‍ന്നാല്‍ ക്രൂഡോയില്‍ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില വര്‍ധിക്കുമെന്നും മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ഗള്‍ഫിലേക്ക് എണ്ണസംഭരണത്തിനായി പോകാനിരുന്ന കപ്പലുകളില്‍ മൂന്നെണ്ണം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എണ്ണടാങ്കര്‍ ഉടമകളായ ഡിഎച്ച്‌ടി ഹോള്‍ഡിങ്സും ഹെയ്ഡ്മര്‍ കമ്ബനിയുമാണ് ഗള്‍ഫിലേക്കുള്ള പുതിയ കപ്പല്‍ സര്‍വീസുകള്‍ റദ്ദു ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഓഹരി വിപണിയെയും കപ്പലാക്രമണം മോശമായി ബാധിച്ചു. എണ്ണക്കമ്ബനികള്‍ക്കായിരുന്നു വലിയ തിരിച്ചടി. രാജ്യാന്തര തലത്തിലെ എണ്ണവ്യാപാരത്തെ ഒമാന്‍ ഉള്‍ക്കടലിലെ സംഭവവികാസങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഏറ്റവും ഇടുങ്ങിയ പാതയില്‍ കടലിടുക്കിന് 21 മൈല്‍ ആണു വീതി. പേര്‍ഷ്യന്‍ ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിന്ന് എണ്ണക്കപ്പലുകള്‍ ക്രൂഡോയിലുമായി യാത്ര ചെയ്യുന്നത് ഈ കടലിടുക്കിലൂടെയായിരുന്നു.

Related News