Loading ...

Home Europe

നഷ്ടപരിഹാരം, രാജകീയം!

ഹീത്രോയിൽ പുതിയ റൺവേ വന്നാൽ, വിമാനത്തിൽ കയറിയാലും ഇല്ലെങ്കിലും ബ്രിട്ടിഷുകാരുടെ കീശ കീറും. കാരണം, വിമാനങ്ങളുണ്ടാക്കുന്ന ശബ്ദശല്യം ചെറുക്കാൻ ‘സൗണ്ട് പ്രൂഫ്’ ആക്കേണ്ട വീടുകളിലൊന്ന് സാക്ഷാൽ ബ്രിട്ടിഷ് രാജ്‍ഞിയുടേത്. പതിമൂന്നേക്കറിൽ തലയുയർത്തി നിൽക്കുന്ന, 900 വർഷം പഴക്കമുള്ള വിൻസർ കൊട്ടാരത്തിനു ശബ്ദശല്യത്തിൽനിന്നു സംരക്ഷണമേകാൻ വേണ്ട കോടികളുടെ ചെലവ് നികുതിപ്പണത്തിൽനിന്നു വേണം കണ്ടെത്താൻ.താമസം ബക്കിങ്ങാം കൊട്ടാരത്തിലാണെങ്കിലും വിൻസർ കൊട്ടാരത്തിലാണ് രാജ്ഞിയുടെ വാരാന്ത്യങ്ങളേറെയും. മൂന്നാമത്തെ റൺവേ വന്നാൽ, വിൻസർ കൊട്ടാരമുൾപ്പെടെ സൗണ്ട് പ്രൂഫ് സൗകര്യമൊരുക്കാൻ 70 കോടി പൗണ്ടിന്റെ (ആറായിരം കോടിയിലേറെ രൂപ) പദ്ധതിയാണ് അധികൃതരുടെ മനസ്സിൽ.

Related News