Loading ...

Home National

കാണാതായ വ്യോമസേനാ വിമാനത്തിലെ 13 പേരും മരിച്ചു; മൂന്ന്‌ പേര്‍ മലയാളികള്‍

ന്യൂഡല്‍ഹി> കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്‌. മരിച്ചവരുടെ കുടുംബാംഗങ്ങളെ വ്യോമസേന വിവരം അറിയിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്‌. ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സര്‍ജന്‍റ് അനൂപ് കുമാര്‍ (കൊല്ലം അഞ്ചല്‍ ), കോര്‍പ്പറല്‍ എന്‍ കെ ഷെറിന്‍ (കണ്ണൂര്‍ അഞ്ചരക്കണ്ടി), സ്ക്വാഡ്രല്‍ ലീഡര്‍ വിനോദ്കുമാര്‍ (തൃശൂര്‍ മുളങ്കുന്നത്തുകാവ്) എന്നിവരാണ്‌ വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍ .

അസമിലെ ജോഹര്‍ഹട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ജൂണ്‍ 3നാണ് വിമാനം കാണാതായത്.വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍ നിന്ന്‌ കണ്ടെത്തിയിരുന്നു. ആന്റണോവ് എഎന്‍-32 വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്‌.

ജൂണ്‍ മൂന്നിന്‌ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച്‌ കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

Related News