Loading ...

Home National

വാ​യു ചു​ഴ​ലി​ക്കാ​റ്റ്: മൂ​ന്നു ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ചു; 155 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശും; 70 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: വാ​യു ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ല്‍ 70 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്ക് അ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ച്‌ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ 52 ടീ​മു​ക​ള്‍ ഗു​ജ​റാ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ക​ച്ച്‌, മോ​ര്‍​ബി, ജാം​ന​ഗ​ര്‍, ജൂ​ന​ഗ​ഡ്, ദേ​വ​ഭൂ​മി-​ദ്വാ​ര​ക, അ​മ്രേ​ലി, ഭാ​വ്ന​ഗ​ര്‍, ഗി​ര്‍-​സോ​മ​നാ​ഥ് ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​ത്. 155 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ക്കു​ക​യും ചെ​യ്തു.

Related News