Loading ...

Home National

രാഹുല്‍ അധ്യക്ഷസ്ഥാനത്ത്‌ തുടരുമെന്ന‌് വക്താവ‌്

ന്യൂഡല്‍ഹി > രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി തുടരുമെന്ന‌് കോണ്‍ഗ്രസ‌് വക്താവ‌് രണ്‍ദീപ‌്സിങ‌് സുര്‍ജെവാല. നേതാക്കളുടെ അനൗപചാരിക കൂടിയാലോചനയ‌്ക്കുശേഷം മാധ്യമങ്ങളോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ‌് തകര്‍ന്നടിയുകയും അമേഠിയില്‍ തോല്‍ക്കുകയും ചെയ‌്തതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന‌് പ്രഖ്യാപിച്ചിരുന്നു. പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചെങ്കിലും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ‌് രാഹുല്‍ പ്രതികരിച്ചത‌്. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ‌് സുര്‍ജെവാലയുടെ പ്രതികരണം. അതേസമയം, ഉത്തര്‍പ്രദേശ‌് തെരഞ്ഞെടുപ്പ‌ു ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ‌് ആരോപണങ്ങള്‍ ഉന്നയിച്ചു. മുതിര്‍ന്ന നേതാവ‌് ഗുലാം നബി ആസാദ‌് സീറ്റുകള്‍ കച്ചവടം നടത്തിയെന്ന‌് കെ കെ ശര്‍മ എംഎല്‍എ ആരോപിച്ചു. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവര്‍ത്തനശൈലിയെയും ശര്‍മ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന‌് ഇറങ്ങിപ്പോകാന്‍ ശര്‍മയോട‌് സിന്ധ്യ ആവശ്യപ്പെട്ടു.
ഗാസിയാബാദ‌് ജില്ലാ കോണ്‍ഗ്രസ‌് അധ്യക്ഷന്‍ ഹരേന്ദ്ര കസാന സ്ഥാനാര്‍ഥിയായിരുന്ന ഡോളി ശര്‍മയ‌്ക്കെതിരെ പരാതിപ്പെട്ടു. തുടര്‍ന്ന‌് ഡോളി ശര്‍മയുടെ അച്ഛന്‍ നരേന്ദ്ര ഭരദ്വാജും കസാനയും തമ്മില്‍ വാക്കുതര്‍ക്കമായി.

Related News