Loading ...

Home National

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നേരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് നേരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ജി മാറ്റിവെക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. പ്രോസിക്യൂഷന്‍ ഹാജരായാലും ഇല്ലെങ്കിലും ഹര്‍ജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നു. ഓഫീസിലെ ചിലര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Related News