Loading ...

Home sports

കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ ക്യാപ്റ്റനായിരുന്ന ആരോണ്‍ ഹ്യൂസ് വിരമിച്ചു. ഇന്നലെ അയര്‍ലണ്ടിന്റെ ബെലാറസിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനു ശേഷമാണ് ഹ്യൂസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മാത്രമല്ല എല്ലാ ഫുട്ബോള്‍ ഫോര്‍മാറ്റില്‍ നിന്നും ഹ്യൂസ് വിരമിച്ചു. ഇന്നലെ ബെലാറസിനെതിരെ വിജയം സ്വന്തമാക്കിയാണ് ഹ്യൂസിന്റെ വിടവാങ്ങല്‍. രാജ്യത്തിനായി 112 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹ്യൂസ് ഇന്നലെ മത്സര ശേഷം മാത്രമാണ് സഹതാരങ്ങളോട് വിരമിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞത്. ഇന്നലെ മാച്ച്‌ സ്ക്വാഡില്‍ ഹ്യൂസിന് അവസരം ലഭിച്ചിരുന്നില്ല. നേരത്തെ ഈ സീസണില്‍ സ്കോട്ടിഷ് പ്രീമിയര്‍ ലീഗ് ക്ലബായ ഹാര്‍ട്സിന് വേണ്ടി കളിച്ചിരുന്ന ഹ്യൂസ് സീസണ്‍ അവസാനത്തില്‍ ക്ലബ് വിടുന്നതായി അറിയിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം, ആസ്റ്റണ്‍ വില്ല തുടങ്ങിയവര്‍ക്കായൊക്കെ ബൂട്ട് കെട്ടിയിട്ടുള്ള താരമാണ്. സ്റ്റീവ് കോപ്പലിന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച ആരോണ്‍ ഹ്യൂസ് ടീമിനെ ഫൈനല്‍ വരെ എത്തിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് ഹ്യൂസ് ഇന്നും അറിയപ്പെടുന്നത്.

Related News