Loading ...

Home USA

മതവിശ്വാസം കാത്തുസൂക്ഷിച്ച്‌ രാജ്യത്തെ സേവിക്കാം; ഇന്ത്യന്‍ അമേരിക്കന്‍ സിഖ് എയര്‍മാന്‍ ഹര്‍പ്രീതിന്ദര്‍ സിംഗ് ഇനി ചരിത്രത്തിന്‍റെ ഭാഗം

വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ വ്യോമസേനയില്‍ ടര്‍ബന്‍ ഉപയോഗിക്കുന്നതിനും താടി വളര്‍ത്തുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിഖ് എയര്‍മാന്‍ എന്ന ബഹുമതി ഹര്‍പ്രീതിന്ദര്‍ സിംഗിന്. സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് വെളിപ്പെടുത്തിയത്. വാഷിങ്ടണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ ചീഫ് ക്രൂവായ സിംഗിന് മതപരമായ വിശ്വാസത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചത് ഇനി ചരിത്രത്തിന്‍റെ ഒരു ഭാഗമായി മാറും. മതവിശ്വാസം കാത്തുസൂക്ഷിച്ച്‌ രാജ്യത്തെ സേവിക്കാനുള്ള അവസരം നല്‍കണമെന്ന്‌ എ.സി.എല്‍.യു സീനിയര്‍ സ്റ്റാഫ് അറ്റോര്‍ണി ഹെതര്‍ വീവര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ യു.എസ് കരസേനയിലുള്ള സിഖ് മത വിശ്വാസികള്‍ക്കും മുസ്ലീം മതവിശ്വാസികള്‍ക്കും അവരുടെ മതവിശ്വാസമനുസരിച്ച്‌ വസ്ത്രധാരണം ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നു. മുസ്ലീം എയര്‍ഫോഴ്‌സ് ഓഫീസര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിഖ് സമുദായാംഗമായി ഹര്‍പ്രീതിന്ദര്‍ സിംഗ് ആവശ്യം ഉന്നയിച്ചത്. 2017-ല്‍ സര്‍വീസിലുണ്ടായിരുന്ന ആദ്യ സിഖ് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു.

Related News