Loading ...

Home USA

യുഎസ് വിദേശകാര്യ സെക്രട്ടറി വിദേശ പര്യടനത്തിന്

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഈ മാസം അവസാന വാരം നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജൂണ്‍ 24 മുതല്‍ 30 വരെയാണ് പോംപിയോയുടെ വിദേശ പര്യടനം. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് പോംപിയോ സന്ദര്‍ശനം നടത്തുകയെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
ഇന്ത്യയിലെത്തുന്ന പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. ഇതിനു ശേഷം ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന പോംപിയോ ഭീകരാക്രമണത്തില്‍ തകര്‍ന്ന പള്ളി സന്ദര്‍ശിക്കുമെന്നും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമെന്നുമാണ് വിവരം. അതിനു ശേഷം ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

Related News