Loading ...

Home Business

അഞ്ച് മിനുട്ടുകൊണ്ട് വിറ്റത് മാഗിയുടെ 60,000 കിറ്റുകള്‍

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ 60,000 കിറ്റുകള്‍ അഞ്ച് മിനുട്ടുകൊണ്ട് വിറ്റുപോയതായി സ്‌നാപ്ഡീല്‍ഡോട്ട്‌കോം.അഞ്ച് മാസംനീണ്ട നിരോധനത്തിനൊടുവില്‍ വിപണിയില്‍ തിരിച്ചെത്തിയതിന്റെ ഭാഗമായി സ്‌നാപ്ഡീല്‍ വഴി നടത്തിയ ഫ് ളാഷ്‌ സെയിലിലാണ് മാഗിയുടെ ഇത്രയും വെല്‍കം കിറ്റുകള്‍ വിറ്റുപോയത്.

മാഗി നൂഡില്‍സിന്റെ 12 പാക്കറ്റുകള്‍, 2016ലെ മാഗി കലണ്ടര്‍, മാഗി ഫ്രിജ് മാഗ്നറ്റ്, വിപണിയില്‍ തിരിച്ചെത്തിയത് പ്രതിപാദിക്കുന്ന കത്ത് തുടങ്ങിയവ അടങ്ങിയതാണ് വെല്‍കം കിറ്റ്.

നവംബര്‍ ഒമ്പതിനാണ്  à´¸àµ†à´¯à´¿à´²àµâ€ തുടങ്ങിയത്.  അല്പസമയത്തിനകംതന്നെ അവസാനിക്കുകയും ചെയ്തു. നവംബര്‍ 16നാണ് അടുത്ത വില്പന.100 പട്ടണങ്ങളിലായി 300 വിതരണക്കാരാണ് മാഗി ഇപ്പോള്‍ വില്പന നടത്തുന്നത്. എട്ട് സംസ്ഥാനങ്ങളില്‍ നിരോധനം ഇനിയും നീക്കിയിട്ടില്ല.

Related News