Loading ...

Home Gulf

ഡിസംബര്‍ 21-ന് ഗള്‍ഫില്‍ ശൈത്യമെത്തും

ദുബായ്: à´—ള്‍ഫ് മേഖലയില്‍ ഡിസംബര്‍ 21-ന് ശൈത്യമെത്തുമെന്ന് യു.à´Ž.à´‡. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാര്‍ച്ച് 20 വരെ തുടരുന്ന ശൈത്യകാലത്ത് താപനില പലയിടങ്ങളിലും പൂജ്യത്തിന് താഴെവരെ എത്താനിടയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പര്‍വതമേഖലകളിലും ഉള്‍പ്രദേശങ്ങളിലുമായിരിക്കും കൊടുംശൈത്യം അനുഭവപ്പെടുക.

സൈബീരിയന്‍ മേഖലയില്‍നിന്നുള്ള തണുത്ത വായു ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതാണ് കൊടുംതണുപ്പിന് ഇടയാക്കുന്നത്. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ അകമ്പടിയോടെയായിരിക്കും തണുപ്പ് മേഖലയിലെത്തുക.

2008-ലാണ് ഇത്തരത്തില്‍ കൊടുംശൈത്യം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫിബ്രവരി അഞ്ചിന് അല്‍ ജൈസില്‍ താപനില പൂജ്യത്തിന് താഴെയെത്തുകയും മഞ്ഞുകട്ടകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ചൂട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. താപനിലയില്‍ നാലുമുതല്‍ ആറുഡിഗ്രിവരെ താഴ്ചയാണ് രേഖപ്പെടുത്തിയത്.

തണുപ്പുകാലത്ത് കാലാവസ്ഥയിലുണ്ടാകുന്ന ചില വ്യതിയാനങ്ങള്‍ മഴയ്ക്കും കാരണമാകും. മഴയുള്ള ദിവസങ്ങളില്‍ അപകടമേഖലകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരിക്കും ഉചിതം. വാദികള്‍, പാറപ്രദേശങ്ങള്‍, താഴ്!ന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളില്‍നിന്ന് മാറി നില്‍ക്കണം. ഇടിയും മഴയുമുള്ള സമയങ്ങളില്‍ മീന്‍പിടിത്തത്തിന് കടലില്‍ ഇറങ്ങരുത്.

1995-ല്‍ ഡിസംബറിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ചത്. ഫുജൈറയിലെ വിവിധ പ്രദേശങ്ങളിലായി ഡിസംബര്‍ 11ന് 178.9 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴ ലഭ്യതയില്‍ രാജ്യത്തെ റെക്കോര്‍ഡുകളിലൊന്നാണിത്.

Related News