Loading ...

Home Gulf

ഖത്തറിലെ ആദ്യ ബാങ്ക് ലയനം ഉടന്‍ പൂര്‍ത്തിയാകും

ഖത്തര്‍: ഖത്തറിലെ ആദ്യ ബാങ്ക് ലയന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ ബര്‍വ ബാങ്കില്‍ ലയിച്ചാണ് പുതിയ ബാങ്കായി പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ ലയനം പൂര്‍ത്തിയാകുന്നതോടെ ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്‌ലാമിക ബാങ്കായിരിക്കും ഇത്. പുതിയ തീരുമാനം രാജ്യത്തെ ബാങ്കിങ് മേഖലയ്ക്കും റീട്ടെയില്‍ വിപണിക്കും കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ഖത്തറിലെ ആദ്യത്തെ ബാങ്ക് ലയന നിയമനടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 21ന് പൂര്‍ത്തിയായിരുന്നു. ഇതിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്‌ലാമിക ബാങ്ക് എന്ന പദവി ബര്‍വ ബാങ്കിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, അതോറിറ്റി സാമ്ബത്തിക വാണിജ്യമന്ത്രാലയം എന്നിവയുടെ അനുമതിയോടെയാണ് ലയനം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2012ലെ പതിമൂന്നാം നമ്ബര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇരുബാങ്കുകളും ലയിക്കുന്നത്. ഇതോടെ പുതിയ ബര്‍വ ബാങ്കിന്റെ ആസ്തി എണ്‍പത് ബില്യണ്‍ റിയാലിലധികം വരും. ഇസ്ലാമിക നിയമപ്രകാരമായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനമെന്നതിനാല്‍ ഖത്തറിലെ മൂന്നാമത്തെ വലിയ ഇസ്ലാമിക ബാങ്കും ജിസിസി തലത്തില്‍ ഒന്‍പതാമത്തേതുമാകും ബര്‍വ.

Related News